അയ്യങ്കാവ് താലപ്പൊലി മാർച്ച് 12 മുതൽ ആഘോഷിക്കും; ആഘോഷ കമ്മിറ്റി രൂപീകരിച്ചു

26

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മാർച്ച് 12 മുതൽ 15 വരെ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം, മേളം, തായമ്പക എന്നിവയോടും വൈവിധ്യങ്ങളായ കലാപരിപടികളോടും കൂടി നടത്തുവാൻ കൂടൽ മാണിക്യം ദേവസ്വം ഓഫിസിൽ ചേർന്ന ഭക്തജനങ്ങളുടെ യോഗം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ യു .പ്രദീപ് മേനോൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ എം. സുഗീത, ക്ഷേത്രം മേൽശാന്തി പി.ബി.ശശി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഭരണ സമിതി അംഗം പ്രേമരാജൻ, പ്രൊഫ: വി.കെ.ലക്ഷ്മണൻ നായർ, ഹരി ഇരിങ്ങാലക്കുട, കെ.രാഘവൻ, ഗോപാലകൃഷണ മേനോൻ, അഡ്വ. കെ.ജി.അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. അയ്യങ്കാവ് ക്ഷേത്രത്തിലെ പുതിയ സ്റ്റേജിൻ്റ സമർപ്പണ ചടങ്ങ് മാർച്ച് 12ന് നടത്തുവാനും താലപ്പൊലി എഴുന്നെള്ളിപ്പിന് അഞ്ചാനകളെ അണിനിരത്തുവാനും തീരുമാനിച്ചു.പ്രധാന താലപ്പൊലി ദിവസമായ മാർച്ച് 15 ന് ഭക്തജനങ്ങൾക്ക് നൽകുന്ന അന്നദാനത്തിനാവശ്യമായ അരി കിഷോർ പള്ളിപ്പാട്ട് സ്പോൺസർ ചെയ്തു.

Advertisement