കാറളം ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വെട്ടിയാട്ടിൽ ക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു

45

കാറളം:ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വെട്ടിയാട്ടിൽ ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപയുപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. റോഡ് പരിസരത്ത് വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പ്രൊഫ കെ.യു. അരുണൻ മുഖ്യാതിഥി ആയിരുന്നു. ക്ഷേമ കാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രജനി നന്ദകുമാർ , മെമ്പർമാരായ സുനിൽ മാലാന്ത്ര, വൃന്ദ അജിത്ത്കുമാർ , ബീന സുബ്രഹ്മണ്യൻ, ബിന്ദു പ്രദീപ്, കാറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്.ബാബു, എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എസ്. രമേശ് സ്വാഗതവും വാർഡ് മെമ്പർ സുരേന്ദ്ര ലാൽ നന്ദിയും പറഞ്ഞു.

Advertisement