വിദ്യാർത്ഥിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

254
Advertisement

കാറളം: കിഴുത്താണി സ്വദേശി ജ്യോതി പ്രകാശിന്റെ മകളും കൊടുങ്ങലൂർ കെ കെ ടി എം കോളേജിലെ രണ്ടാം വർഷ ബി എസ് സി വിദ്യാർത്ഥിയുമായ സന്ത്വനയെയാണ്(19) വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ 11.30 ഓടെയാണ് സംഭവം. ഇരിങ്ങാലക്കുട ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കാട്ടൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു.അമ്മ രജ്ജിത , സഹോദരി മാളവിക.

Advertisement