തെങ്ങിൻ തൈകൾക്കിടയിൽ നെൽകൃഷി ചെയ്ത് നൂറുമേനിയും വിളവെടുപ്പ് നടത്തി ടൈറ്റസ്

76

കാറളം :പഞ്ചായത്തിലെ ഒന്നാം വാർഡിൽ തന്റെ കര ഭൂമിയിൽ തെങ്ങിൻതൈകൾക്കിടയിൽ നെൽകൃഷി ചെയ്ത് നൂറുമേനിയും വിളവെടുപ്പ് നടത്തി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് തേക്കാനത്തുവീട്ടിൽ ടൈറ്റസ് എന്ന കർഷകൻ.പ്രവാസ ജീവിതം വെടിഞ്ഞ് തിരിച്ചെത്തി കാർഷികവൃത്തിയിൽ ഏർപ്പെട്ട ടൈറ്റസ് ഈ പഞ്ചായത്തിൽ ആദ്യമായാണ് കര ഭൂമിയിൽ നെൽകൃഷിയും വിജയകരമായി വിളവെടുക്കാം എന്ന് തെളിയിച്ചത്.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ് നെൽക്കതിർ കൊയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ തുടങ്ങി കാറളം ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.നെൽകൃഷി യോടൊപ്പം തന്നെ തന്റെ കര ഭൂമിയിൽ ഒരുഭാഗത്ത് ഉള്ളി കൃഷിയും ചെയ്തുകേവലം രണ്ടുമാസം കൊണ്ട് വിജയകരമായി വിളവെടുക്കാം എന്ന് ഇവിടെ തെളിയിച്ചിരിക്കുകയാണ് ടൈറ്റസ് ഈ കർഷകൻ.

Advertisement