സിപിഐഎം ഇരിങ്ങാലക്കുട ഈസ്റ്റ് ലോക്കൽ കമ്മിറ്റി നിർമ്മാണം പൂർത്തീകരിച്ച് സ്നേഹവീട്ടിന്റെ താക്കോൽ കൈമാറ്റം നടന്നു

67

ഇരിങ്ങാലക്കുട: സി പി ഐ (എം) ഇരിങ്ങാലക്കുട ഈസ്റ്റ് ലോക്കൽ കമ്മിറ്റി നിർമ്മാണം പൂർത്തീകരിച്ച സ്നേഹവീട്ടിന്റെ താക്കോൽ കൈമാറ്റം സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ പറമ്പത്ത് സുധ സുരേഷിന് കൈമാറിക്കൊണ്ട് നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗം ഡോ :കെ പി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി വി എം മനോജ് കുമാർ, ഉല്ലാസ് കളക്കാട്ട് , കെ ആർ വിജയ, ശങ്കരനാരായണൻ, ജോസ് ജെ ചിറ്റിലപ്പിള്ളി ,സജീവൻ, എൻ കെ അരവിന്ദാക്ഷൻ ,എന്നിവർ സംസാരിച്ചു .ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എം അജിത് കുമാർ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം വിൽസൺ നന്ദിയും പറഞ്ഞു.

Advertisement