ക്രൈസ്റ്റ് കോളേജിൽ നടന്ന തൃശൂർ ജില്ലാ വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ ആതിര എ ജെ ചാമ്പ്യനായി

28

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ നടന്ന തൃശൂർ ജില്ലാ വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ ആളൂർ സെന്റ് ജോസഫ് സ്കൂളിലെ ആതിര എ ജെ ചാമ്പ്യനായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ദേവിപ്രിയ രണ്ടാം സ്ഥാനവും മണലൂരിലെ ജ്യോതിക യു ആർ മൂന്നാംസ്ഥാനവും കരുവന്നൂര് യിലെ രചന പി ആർ നാലാം സ്ഥാനവും നേടി.വിജയികൾ 2022 ജനുവരി 23 ആം തീയതി പയ്യന്നൂരിൽ നടക്കുന്ന കേരള സംസ്ഥാന വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടി.എട്ടു വയസ്സിനു താഴെയുള്ളവരുടെ ഓപ്പൺ വിഭാഗത്തിൽ ഹംദാൻ സവാദ്, യാസീൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിഎട്ടു വയസ്സിനു താഴെയുള്ളവരുടെ ഗേൾസ് വിഭാഗത്തിൽ ദക്ഷിണ, ഗോപികാ സിരിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ക്രൈസ്റ്റ് കോളേജ് സെൽഫ് ഫിനാൻസ് വിഭാഗം മേധാവി ഫാദർ വിൽസൺ തറയിൽ ഉദ്ഘാടനം നിർവഹിച്ചു, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ്, ആർബിറ്റർ ശരത് പീറ്റർ എന്നിവർ പങ്കെടുത്തു.

Advertisement