ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്നത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി

25

ഇരിങ്ങാലക്കുട: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കെഎസ് യു-കോൺഗ്രസ് ഗുണ്ടകൾ കുത്തിക്കൊന്നത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രതിഷേധ പ്രകടനം ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പി കെ മനുമോഹൻ, ട്രഷറർ ഐവി സജിത്ത്,ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ അതീഷ് ഗോകുൽ, ശരത്ചന്ദ്രൻ, രഞ്ചു സതീഷ് എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. ഇരിങ്ങാലക്കുട ഇഎംഎസ് മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം ഇരിങ്ങാലക്കുട കുട്ടംകുളം, ബോയ്സ് സ്കൂൾ പരിസരത്തിലൂടെ സഞ്ചരിച്ച് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പര്യവസാനിച്ചു.

Advertisement