ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ എൻ എസ് എസ് സെല്ലിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് ആനന്തപുരം ഗവൺമെൻറ് യു പി സ്കൂളിൽ ആരംഭിച്ചു

36

ആനന്തപുരം: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ എൻ എസ് എസ് സെല്ലിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് ‘ ആരവ് ‘ ആനന്തപുരം ഗവൺമെൻറ് യുപി സ്കൂളിൽ ആരംഭിച്ചു. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാദർ ജോൺ പാലിയേകര CMI, അധ്യക്ഷൻ ആയ യോഗം മുരിയാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപിള്ളി ഉത്ഘടനം നിർവഹിച്ചു.ഫാദർ ജോയ് പയ്യപ്പിള്ളി, വാർഡ് മെമ്പർ കെ യു വിജയൻ, സ്കൂൾ പ്രതിനിധി ഇന്ദു എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം ഓഫീസർ പ്രഭാശങ്കർ സ്വാഗതവും വോളന്റീർ സെക്രട്ടറി അതുൽ കൃഷ്ണ നന്ദിയും പ്രകാശിപ്പിച്ചു.മുരിയാട് പഞ്ചായത്തിൻ്റെ ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്ങും പുനർജ്ജനി പദ്ധതിയുമാണ് ഇവർ നടപ്പിലാക്കുന്നത്.

Advertisement