മുരിയാട് ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഗ്രാമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

33

മുരിയാട്: ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി വാർഡ് രണ്ടിലെ ഗ്രാമ കേന്ദ്രം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ നിജി വത്സൻ അധ്യക്ഷയായിരുന്നു , വാർഡ് 16 ഗ്രാമ കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ അധ്യക്ഷനായി .വാർഡ് 5 ഗ്രാമ കേന്ദ്രം മുരിയാട് വായനശാലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ജിനി സതീശൻ അധ്യക്ഷയായി ഉദ്ഘാടന പരിപാടികളിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത സുരേഷ്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത് , സുനിൽകുമാർ, വൃന്ദ കുമാരി, ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളു കാരൻ, മണി സജയൻ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് 7 ഗ്രാമ കേന്ദ്രം തിങ്കളാഴ്ച രാവിലെ 10 മണിക്കും വാഴഗ്രാമം പദ്ധതി ഉദ്ഘാടനം രാവിലെ 11 മണിക്കും നടത്തുന്നതാണ്.

Advertisement