Home NEWS ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിൽ “സാൻജോ ക്രാഫ്റ്റ്സ് “പദ്ധതിക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിൽ “സാൻജോ ക്രാഫ്റ്റ്സ് “പദ്ധതിക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി “സാൻജോ ക്രാഫ്റ്റ്സ് ” എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം. ഭിന്നശേഷിയുള്ള കുട്ടികൾക്ക് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനവും നിർമ്മിക്കുന്ന വസ്തുക്കളുടെ വിൽപ്പനയും എന്ന ലക്ഷ്യത്തോടെ “സാൻജോ ക്രാഫ്റ്റ്സ് ” എന്ന പുതിയ പദ്ധതി ഇന്ത്യയിലെ ആദ്യ വീൽചെയർ അവതാരികയായ . വീണ വേണുഗോപാൽ ഉദ്ഘടാനം ചെയ്തു. കോളേജ് പ്രിൻസിപ്പാൽ സിസ്റ്റർ ആശ തെരേസ് അധ്യക്ഷത വഹിച്ചു. കോളേജ് ഗവേഷണ വിഭാഗ ഡയറക്ടർ സിസ്റ്റർ. ഫ്ലവററ്റ് പദ്ധതിയുടെ ലോഗോ പ്രകാശനവും ചാലക്കുടി ശാന്തി ഭവൻ ഡയറക്ടർ സിസ്റ്റർ ക്രിസറ്റ ആശംസയും നേർന്നു. പദ്ധതിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് എത്തിച്ചേർന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ആശ തെരേസ് പ്രോജെക്ടിന്റെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു.

Exit mobile version