ഇരിങ്ങാലക്കുട നിയോജക മണ്ഡലം വികസനം ഉദ്യോഗസ്ഥതല യോഗം ചേർന്നു

36

ഇരിങ്ങാലക്കുട:നിയോജക മണ്ഡലത്തിൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൻ്റെയും പ്രാദേശിക വികസന ഫണ്ടിൻ്റെയും പുരോഗതി വിലയിരുത്തുന്നതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥതലത്തിൽ യോഗം ചേർന്നു. ഇരിങ്ങാലക്കുട റസ്റ്റ്ഹൗസിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. 2016 ഭരണകാലാവധി മുതലുള്ള എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൻ്റെയും പ്രാദേശിക വികസന ഫണ്ടിൻ്റെയും പുരോഗതിയാണ് യോഗത്തിൽ വിലയിരുത്തിയത്. ഇനിയും ഭരണാനുമതിയാകാത്ത പദ്ധതികൾ ഡിസംബർ 31നകം ഭരണാനുമതിയാക്കുന്നതിന് യോഗത്തിൽ തീരുമാനമായി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ അതീവ പ്രാധാന്യത്തോടെ എയും വേഗത്തിൽ പൂർത്തിയാക്കുന്നതിനും വകുപ്പ് തലത്തിൽ നിലവിലുള്ള സാങ്കേതികമായ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനും ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു. ഇരിങ്ങാലക്കുട റസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ലതാ ചന്ദ്രൻ, ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിതാ ബാലൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ നൈസൺ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ പവിത്രൻ, മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് .ജെ. ചിറ്റിലപ്പിള്ളി, ആളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ജോജോ, വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ധനേഷ്, പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് തമ്പി, പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ലത സഹദേവൻ, അസിസ്റ്റൻ്റ് ഡെവലപ്പ്മെൻ്റ് കമ്മീഷണർ അയന . പി.എൻ ഫിനാൻസ് ഓഫീസർ പി.ജെ.തോമസ്, എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോജി പോൾ തുടങ്ങി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Advertisement