തെരുവുനായ പ്രദേശവാസികളെ കടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ നടപടിയുമായി നഗരസഭ

55

പൊറത്തിശ്ശേരി: ഇരിങ്ങാലക്കുട നഗരസഭയില്‍ പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായ പ്രദേശവാസികളെ കടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ നടപടിയുമായി നഗരസഭ. ഇരിങ്ങാലക്കുട നഗരസഭ 33, 34,35, 39 ഡിവിഷനുകളിലാണ് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായ മറ്റ് തെരുവുനായ്ക്കളേയും പ്രദേശവാസികളേയും കടിച്ചത്. കടിയേറ്റ നാലുപേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. നഗരസഭ ചെയര്‍പേഴ്‌സനും സെക്രട്ടറിക്കും ലഭിച്ച പരാതിയെ തുടര്‍ന്ന് നാല് ഡിവിഷനുകളിലെ തെരുവുനായ്ക്കളെ ആരോഗ്യവിഭാഗത്തിന്റേയും ഗവ. വെറ്റനറി ആശുപത്രിയുടേയും നേതൃത്വത്തില്‍ പിടികൂടി ആന്റി റാബിസ് വാക്‌സിന്‍ നല്‍കി. കൂടുതല്‍ പരിക്കേറ്റ രണ്ട് നായ്ക്കളെ തുടര്‍ ചികിത്സയ്ക്കായി ഗവ. ആശുപത്രിയിലേക്ക് എത്തിച്ചു. വെറ്ററിനറി ഡോക്ടര്‍ ബാബുരാജ്, ഫീല്‍ഡ് ഓഫീസര്‍ മനോജ്കുമാര്‍, നഗരസഭ എച്ച്.ഐ. എബീഷ്, ജെ.എച്ച്.ഐ. മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

Advertisement