Monday, August 11, 2025
25.9 C
Irinjālakuda

കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,628 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,45,536 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4092 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 203 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 35,234 കോവിഡ് കേസുകളില്‍, 7.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 157 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,626 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3750 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 207 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3898 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 738, കൊല്ലം 633, പത്തനംതിട്ട 139, ആലപ്പുഴ 136, കോട്ടയം 180, ഇടുക്കി 184, എറണാകുളം 508, തൃശൂര്‍ 222, പാലക്കാട് 50, മലപ്പുറം 218, കോഴിക്കോട് 419, വയനാട് 125, കണ്ണൂര്‍ 267, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 35,234 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,24,899 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Hot this week

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു

കൊടുങ്ങല്ലൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ സജിൽ...

രണ്ടുപേർക്ക് കുത്തേറ്റു

ഇരിങ്ങാലക്കുടയിൽ മദ്യപാനത്തിനിടെ തർക്കം. രണ്ടുപേർക്ക് കുത്തേറ്റു. അരീക്കാട്ട് പറമ്പിൽ ഹിരേഷ്, സന്ദീപ്...

നിര്യാതയായി

കാറളം: കാറളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും സി പി...

സാപ്പിയൻസ് @ 2025 ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്, സുവോളജി വിഭാഗം അസോസിയേഷൻ ഉദ്ഘാടനവും മെറിറ്റ്...

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ ഇരുപതാം വാർഡ് കനാൽ ബേസ് നെടുമ്പുള്ളി വീട്ടിൽ...

Topics

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു

കൊടുങ്ങല്ലൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ സജിൽ...

രണ്ടുപേർക്ക് കുത്തേറ്റു

ഇരിങ്ങാലക്കുടയിൽ മദ്യപാനത്തിനിടെ തർക്കം. രണ്ടുപേർക്ക് കുത്തേറ്റു. അരീക്കാട്ട് പറമ്പിൽ ഹിരേഷ്, സന്ദീപ്...

നിര്യാതയായി

കാറളം: കാറളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും സി പി...

സാപ്പിയൻസ് @ 2025 ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്, സുവോളജി വിഭാഗം അസോസിയേഷൻ ഉദ്ഘാടനവും മെറിറ്റ്...

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ ഇരുപതാം വാർഡ് കനാൽ ബേസ് നെടുമ്പുള്ളി വീട്ടിൽ...

തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപക കലോത്സവംഉദ്ഘാടനം നാളെ 9 മണിക്ക്

തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപകകലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് നാളെ ( ആഗസ്റ്റ്...

തൃശൂർ മാളയിൽ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

അന്നമനട എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ(23)യെണ് കിടപ്പുമുറിയിൽ...

ലഹരി മുക്ത ഇരിങ്ങാലക്കുടയ്ക്കായിവർണ്ണക്കുട സ്‌പെഷ്യൽ എഡിഷൻ;’മധുരം ജീവിതം’ ഓണാഘോഷം:മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട ഈ വർഷത്തെ ഓണം 'മധുരം ജീവിതം' ലഹരിവിമുക്ത ഓണമായി ആഘോഷിക്കുമെന്ന്...
spot_img

Related Articles

Popular Categories

spot_imgspot_img