Tuesday, June 2, 2026
26.9 C
Irinjālakuda

നെല്ലിയാമ്പതിയിലേയ്ക്ക് കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവ്വീസ്

ഇരിങ്ങാലക്കുട: കെ എസ് ആർ ടി സി ആരംഭിച്ച മലക്കപ്പാറ സ്‌പെഷ്യൽ സർവ്വീസിന് പുറമെ ഇനി നെല്ലിയാമ്പതിയിലേയ്ക്കും ഉല്ലാസ യാത്രാ പാക്കേജ്. രാവിലെ 6 മണിക്ക് ആരംഭിച്ച ഉല്ലാസ യാത്രാ പാക്കേജിൻ്റെ ഫ്ലാഗ്ഓഫ് കർമ്മം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. പൊതു അവധി ദിവസങ്ങളിൽ മാത്രം നടത്തുന്ന സർവ്വീസിന് ഒരാളിൽ നിന്ന് ഈടാക്കുന്നത് 680 രൂപയാണ്. പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും, വൈകീട്ടത്തെ ചായയും സ്നാക്സും ഉൾപ്പെടുന്നതാണ് ടിക്കറ്റ് നിരക്ക്. വരയാടുമല സൈറ്റ് സീയിംഗ്, സീതാർകുണ്ട് വ്യൂപോയിന്റ്, ഗവൺമെന്റ് ഓറഞ്ച് ഫാം, കേശവൻപാറ പോയിന്റ്, പോത്തുണ്ടി ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. ഇരിങ്ങാലക്കുടയിൽ നിന്നും ആരംഭിക്കുന്ന യാത്ര പാലക്കാട് വടക്കഞ്ചേരിയിലൂടെ നെന്മാറ പോത്തുണ്ടി വഴിയാണ് നെല്ലിയാമ്പതിക്ക് പോകുന്നത്. രാവിലെ 6 മണിക്ക് പുറപ്പെടുന്ന വണ്ടി രാത്രി 8.30 ഓടെ തിരിച്ചെത്തും. മുഴുവൻ തുകയും നൽകിയാണ് സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ 0480 2823990. ഫ്ലാഗ്ഓഫ് ചടങ്ങിൽ മാള കെഎസ്ആർടിസി എടിഒ കെ ജെ സുനിൽ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി വികസന സമിതി ചെയർമാൻ ടി എൻ കൃഷ്ണൻകുട്ടി ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിയൻ പ്രതിനിധികളും പങ്കെടുത്തു. ഇരിങ്ങാലക്കുട കെഎസ്ആർടിസി ഇൻസ്പെക്ടർ ഇൻ ചാർജ് അജിത് കുമാർ സ്വാഗതവും ഇൻസ്പെക്ടർ ടി കെ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img