ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാർഥികൾക്കായി നെറ്റിപ്പട്ടം നിർമ്മാണ പരിശീലനം നൽകി

182

ഇരിങ്ങാലക്കുട: ജ്യോതിസ്സ് കോളേജിലെ സംരംഭകത്വ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ചൊവ്വൂരിലെ ലെ ശില്പിക്ക ക്രാഫ്റ്റു മായി സഹകരിച്ചുകൊണ്ട് വിദ്യാർഥികൾക്കായി നെറ്റിപ്പട്ടനിർമ്മാണ പരിശീലനം നൽകി.
പൂരം ക്രാഫ്റ്റ് മാസ്റ്റർ ബീന ശൈലജൻ പരിശീലനത്തിന് നേതൃത്വം നൽകി. അക്കാദമിക്ക് കോഡിനേറ്റർ കുമാർ സി കെ യുടെ അധ്യക്ഷതയിൽ ക്രാഫ്റ്റ് നിർമ്മാണ ക്ലാസ്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ: എ എം വർഗീസ് ഉദ്ഘാടനം നിർവഹിച്ചു .ഡയറക്ടർ ബോർഡ് അംഗം ബിജു പൗലോസ് , ശില്പിക ചെയർമാൻ അരുൺകുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഡയറക്ടർ ബോർഡ് അംഗം ഹുസൈൻ എം എ സ്വാഗതവും പ്രസിത ടി എസ് നന്ദിയും രേഖപ്പെടുത്തി.

Advertisement