നടവരമ്പ് :ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ലോക മനുഷ്യാവകാശ ദിനാചരണം പ്രിൻസിപ്പൽ പ്രീതി എം. കെ ഉത്ഘാടനം ചെയ്തു. ഇംഗ്ലീഷ് അധ്യാപികഷക്കീല. സി. ബി.അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നടത്തി..പ്ലസ് ടു വിദ്യാർത്ഥിനി അൻസില സെനോവർ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ ഐശ്വര്യ സജീഷ് പി എസ് ഹിനമോൾ എം. എം, ഫിദ നജീർ എന്നിവർ ഒന്നാം സ്ഥാനം കരസ്തമാക്കി. ലോക വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് നഫീസ നസ്രിൻ ഡിജിറ്റൽ കൊളാഷ് തയ്യാറാക്കുകയും എൻ. എസ്. എസ് ലീഡർ അനഘ. സി.അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളിലെ സുപ്രധാന ആർട്ടിക്കിൾസ് കുട്ടികൾ ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.ആധുനിക കാലഘട്ടത്തിലും ബാല്യ വിവാഹം നടത്തി പെൺകുട്ടികളുടെ അവകാശങ്ങളെയും സ്വപ്‌നങ്ങളെയും ഇരുളിലാക്കാൻ ശ്രമിക്കുന്നതിനെതിരെ സൈക്കോ സോഷ്യൽ ക്ലബ്ബ് ചുമതലയുള്ള ആശ സിഡ്നി ടീച്ചറുടെ നേതൃത്വത്തിൽ പ്ലസ്ടു വിദ്യാർഥികൾ സ്കിറ്റ് അവതരിപ്പിച്ചു.
നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം നടത്തി
Advertisement