ഇരിങ്ങാലക്കുട: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ഐസിഡിഎസ് – വനിതാ ശിശു വികസന വകുപ്പ് ഇരിങ്ങാലക്കുടയും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ രാത്രി 10.30 ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു രാത്രി നടത്തത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കാട്ടൂർ, കാറളം ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള സംഘം പൊറത്തിശ്ശേരി മഹാത്മാ സ്കൂൾ വരെയും പറപ്പൂക്കര, മുരിയാട് ഗ്രാമപഞ്ചായത്തുകളിൽ നിന്നുമുള്ള സംഘം മാടായിക്കോണം സ്കൂൾ വരെയും രാത്രി നടത്തം ചെയ്യും. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിലെ ഒരു വിഭാഗം പൊറത്തിശ്ശേരി ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിന് പരിസരത്തേക്കും മറ്റൊരു വിഭാഗം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിസരത്തേക്കും രാത്രി നടത്തം ചെയ്യും. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻസിപ്പാലിറ്റി, ബ്ലോക്ക്, പഞ്ചായത്ത് തലത്തിലെ മറ്റ് വനിതാ ജനപ്രതിനിധികളും പങ്കെടുത്തു.
ഐസിഡിഎസ് – വനിതാ ശിശു വികസന വകുപ്പ് ഇരിങ്ങാലക്കുടയും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് രാത്രി നടത്തം സംഘടിപ്പിച്ചു
Advertisement