മുരിയാട് ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വർഷം ഭിന്നശേഷി ക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു

45

മുരിയാട്:ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വർഷം ഭിന്നശേഷി ക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു മൊത്തം265988/- തുക ആണ് പദ്ധതിക്കുവേണ്ടി വകയിരുത്തിയത്. പരിപാടി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ തോമസ് തൊകലത്ത്, എ എസ് സുനിൽകുമാർ, മനീഷ മനീഷ്, നിഖിത അനൂപ്, മണി സജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു . ഐസിഡിഎസ് സൂപ്പർവൈസർ അൻസാ എബ്രഹാം സ്വാഗതവും വാർഡ് മെമ്പർ സേവ്യർ ആളു ക്കാരൻ നന്ദിയും പറഞ്ഞു. തുടർന്ന് 2021 -22 സാമ്പത്തികവർഷത്തെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ എന്ന പദ്ധതിയുടെ ക്യാമ്പും നടത്തി. 34 പേർ പങ്കെടുത്തു.

Advertisement