ഇരിങ്ങാലക്കുട: കത്തീഡ്രൽ കെസിവൈഎം ന്റെ നേതൃത്വത്തിൽ അമല മെഡിക്കൽ കോളേജ് ഹോസ്പിറ്റലി ന്റെ സഹകരണത്തോടെ കേശദാനം മഹാദാനം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. പദ്ധതിയോടനുബന്ധിച്ച് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനാവശ്യമായ മുടികൾ മുറിച്ചു നൽകാൻ 8 വയസ്സുമുതൽ 60 വയസ്സുവരെയുള്ള ഇരുനൂറോളം വ്യക്തികൾ സന്നദ്ധരായി മുന്നോട്ടുവന്നു. കത്തീഡ്രൽ വികാരിയും കെസിവൈഎം ഡയറക്ടറുമായ ഫാ : പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം പി യും പ്രശസ്ത സിനിമാതാരവുമായ ഇന്നസെന്റ് ഉദ്ഘാടനം നിർവഹിച്ചു. കെസിവൈഎം അസിസ്റ്റന്റ് ഡയറക്ടർ ഫാ :.ടോണി പാറേക്കാടൻ, അമല മെഡിക്കൽ കോളേജ് അസോസിയേറ്റ് ഡയറക്ടർ ഫാ . ജെയ്സൺ മുണ്ടൻമാണി CMI, പ്രസിഡണ്ട് ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ, പള്ളി കൈക്കാരൻ അഡ്വ : ഹോബി ജോളി, ജനറൽ കൺവീനർ ഡിജോ പി ഡി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.0People reached0Engagements–Distribution scoreBoost postLikeCommentShare
ഇരിങ്ങാലക്കുട കത്തീഡ്രൽ KCYM യുടെ ആഭിമുഖ്യത്തിൽ അമല മെഡിക്കൽ കോളേജുമായി ചേർന്ന് സംഘടിപ്പിച്ച കേശദാനം മഹാദാനം പ്രോഗ്രാമിൽ ഇരുന്നൂറോളം വ്യക്തികൾ തങ്ങളുടെ മുടികൾ മുറിച്ചു നൽകി
Advertisement