ഇരിങ്ങാലക്കുട: മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കും,ആർ.എസ്.എസ് കൊലപാതക രാഷ്ട്രീയത്തിനുമെതിരെ സി.പി.ഐ(എം) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സായാഹ്നത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ആൽത്തറയ്ക്ക് സമീപം പ്രതിഷേധ ധർണ്ണ നടത്തി.ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.കെ.യു.അരുണൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു .ഉല്ലാസ് കളക്കാട്ട് സ്വാഗതവും,ജയൻ അരിംബ്ര നന്ദിയും പറഞ്ഞു.
Advertisement