കാട്ടൂർ ഇല്ലിക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ശനിയാഴ്ച്ച വൈകീട്ട് 9 മണിയോടെയാണ് അപകടം നടന്നത്. കാട്ടൂർ ഭാഗത്ത് നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് പോവുകയായിരുന്ന കൊറ്റനെല്ലൂർ സ്വദേശി കൈതവളപ്പിൽ വേലായുധൻ മകൻ ജിതിൻ (26) ന്റെ ബൈക്കും എതിർ ദിശയിൽ വന്നിരുന്ന കാട്ടൂർ പൊഞ്ഞനം സ്വദേശി കൊല്ലാറ വീട്ടിൽ ധയേഷിന്റെ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട ജിതിന്റെ ബൈക്ക് സമീപത്തെ മതിലും ഇടിച്ചു. പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ജിതിന്റെ ജീവൻ രക്ഷിക്കാനായില്ല.
Advertisement