ഇരിങ്ങാലക്കുട രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുമതി നല്‍കി

38

ഇരിങ്ങാലക്കുട: രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുമതി നല്‍കി. ശനിയാഴ്ച രാത്രി വൈദിക കൂട്ടായ്മയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉപാധികളില്ലാതെ നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുമതി നല്‍കിയത്. സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണ രീതിക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇടവക വികാരിമാരും ഇടവക പ്രതിനിധികളും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയെ കുറിച്ചുള്ള സീറോ മലബാര്‍ സഭ സിനഡ് തീരുമാനം നിലനിര്‍ത്തികൊണ്ടുതന്നെ പൗരസ്ത്യ സഭകള്‍ക്കുള്ള കാനന്‍ നിയമം 1538 പ്രകാരം രൂപതയില്‍ കത്തീഡ്രല്‍ ദേവാലയം, തീര്‍ത്ഥാടന കേന ്ദ്രങ്ങള്‍, ഇടവക ദൈവാലയങ്ങള്‍, വൈദിക സന്ന്യാസ പരിശീലന ഭവനങ്ങള്‍, സന്ന്യാസ ഭവനങ്ങള്‍, സ്ഥാപനങ്ങളില്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള കുര്‍ബാന അര്‍പ്പണ രീതി തുടരാന്‍ ബിഷപ്പ് അനുവാദം നല്‍കി.

Advertisement