വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാതല ചെസ്സ് ടൂർണമെന്റ് തുടക്കമായി

30

ഇരിങ്ങാലക്കുട: വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാതല ചെസ്സ് ടൂർണമെന്റ് തുടക്കമായി .തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷൻ പ്രസിഡണ്ട് ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. ലിസി ജോൺസൺ, ഷെയ്ഖ് ദാവൂദ്, എ സി സുരേഷ് എന്നിവർ സംസാരിച്ചു. തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതവും വിഷൻ ഇരിങ്ങാലക്കുട കൺവീനർ സുഭാഷ് കെ എൻ നന്ദിയും പറഞ്ഞു. അമ്പതോളം ചെസ്സ് കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റ് നാളെ (ഞായർ 28/11/2021) സമാപിക്കും.

Advertisement