പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂളിൽ ശുചീകരണം നടത്തി തവനിഷ്

35

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്പെഷ്യൽ സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ഇരിങ്ങാലക്കുട പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂൾ കെട്ടിടവും പരിസരവും വൃത്തിയാക്കി. സ്റ്റാഫ് അഡ്വൈസർ ഡോ.അനിൽകുമാർ. എൻ ഉൽഘാടനം നിർവഹിച്ച .പരുപാടിയിൽ മദർ സുപിരിയർ സി. സാൽവിൻ, സ്ക്കൂൾ പ്രിൻസിപ്പൽ സിസ്‌. സുജിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളിസ്വാഗതവും തവനിഷ് സ്റ്റുഡന്റ് വൈസ് പ്രസിഡന്റ്‌ ഹാഫിസ് നന്ദിയും പറഞ്ഞു സിസ്‌. എൽസ, ഡോ. സിസ്. ഓസ്റ്റിൻ, സിസ്‌. സിന്റോ, സിസ്‌. റീന എന്നിവരും തവനിഷ് സ്റ്റുഡന്റ് കോർഡിനേറ്റർസായ ശ്യാം കൃഷ്ണ, ഷാഹിന കരീം തുടങ്ങിയവരും അമ്പതോളം വോളന്റിയർസും പങ്കെടുത്തു.

Advertisement