കാട്ടൂർ സർവീസ് സഹകരണ ബാങ്കിൽ അറുപത്തിയെട്ടാമത് സഹകരണ വാരാഘോഷവും സെമിനാറും മഹാത്മാ മിനി ഓഡിറ്റോറിയത്തിന് ഉദ്ഘാടനവും നടന്നു

44

കാട്ടൂർ: നവംബർ 14 മുതൽ 20 വരെ നടക്കുന്ന 68 -ാംമത് സഹകരണ വാരാഘോഷം കാട്ടൂർ സർവീസ് സഹകരണ ബാങ്കിൽ വെച്ച് നടന്നു. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻറെ കീഴിൽ വരുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളും സഹകാരികളും വാരാഘോഷ ത്തിൽ പങ്കുചേർന്നു. കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോമോൻ വലിയവീട്ടിൽന്റെ അധ്യക്ഷതയിൽ നടന്ന വാരാഘോഷത്തിൽ .ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ചെയർമാൻ എം പി ജാക്സൺ ബാങ്കിൻറെ മഹാത്മാ മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് സഹകരണ വാരാഘോഷവും സെമിനാറും മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം സഹകരണ സംഘം അസ്സി : രജിസ്ട്രാർ ജനറൽ ഗ്ലോറി മോൾ ,കാറളം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ എസ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാരാഘോഷത്തിന്റെ മുഖ്യ വിഷയമായ യുവാക്കൾക്കും സ്ത്രീകൾക്കും ദുർബലവിഭാഗങ്ങൾക്കുമുള്ള സഹകരണ പ്രസ്ഥാനങ്ങൾ എന്ന വിഷയത്തെ അധികരിച്ച്.സാമ്പത്തിക മേഖലയിലെ വിദഗ്ധനായ (തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് റിട്ട ജനറൽ മാനേജർ) ഡോ എം രാമനുണ്ണി ക്ലാസ് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് ഇ ബി അബ്ദുൽ സത്താർ സ്വാഗതവും ബാങ്ക് സെക്രട്ടറി ടി വി വിജയകുമാരി നന്ദിയും രേഖപ്പെടുത്തി.

Advertisement