പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി

46

പൊറത്തിശ്ശേരി: പാചകവാതകത്തിനും പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾക്കും ദിവസേന വർദ്ധിപ്പിച്ച് രാജ്യത്തെ ജനങ്ങളെ കേന്ദ്രസർക്കാർ കൊള്ളയടിക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടാരന്തറയിലും മാപ്രാണം സെൻ്ററിലും പ്രതിഷേധ പ്രകടനവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കലും സംഘടിപ്പിച്ചു. കണാരൻ തറയിൽ ഏരിയാ കമ്മിറ്റി അംഗം എം.ബി.രാജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സതി സുബ്രഹ്മണ്യൻ, വി.എസ്.സജി സ്വാഗതവും എം.കെ.ഗിരീഷ് നന്ദിയും പറഞ്ഞു.മാപ്രാണം സെൻ്ററിൽ ലോക്കൽ സെക്രട്ടറി ആർ.എൽ.ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ അംബിക പള്ളിപ്പുറത്ത്, കെ.ജെ.ജോൺസൻ, പി.കെ.സുരേഷ് എന്നിവർ സംസാരിച്ചു.

Advertisement