കൈറ്റ്സ് ഫൗണ്ടേഷൻ പ്രജ്ഞ ക്വിസ് ക്ലബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സഹകരണത്തോടെ ക്ലീൻ ഇന്ത്യാ മിഷന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു

32

തൃശൂർ : കൈറ്റ്സ് ഫൗണ്ടേഷൻ പ്രജ്ഞ ക്വിസ് ക്ലബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സഹകരണത്തോടെ ക്ലീൻ ഇന്ത്യാ മിഷന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്രയും ചേർന്ന് നടത്തിവരുന്ന ക്ലീൻ ഇന്ത്യ മിഷന്റെ ഭാഗമായിട്ടായിരുന്നു ക്വിസ് മത്സരം സംഘടിപ്പിച്ചത്.തൃശൂർ സാഹിത്യ അക്കാദമിയിൽ വച്ച് നടന്ന ക്വിസ് മൽസരം ടി. എൻ പ്രതാപൻ എം. പി ഉദ്ഘാടനം നിർവഹിച്ചു. എം.ഇ.എസ് അസ്മാബി കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. സനന്ദ് സദാനന്ദൻ ക്വിസ് മത്സരം നയിച്ചു.കൈറ്റ്സ് ഫൗണ്ടേഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിറിൽ സിറിയക്, ജില്ലാ കോഡിനേറ്റർ ഗ്രാംഷി, ആദം റഫീഖ്, ഗോകുൽ എന്നിവർ സംസാരിച്ചു.ജൂനിയർ കാറ്റഗറിയിൽ പ്രമിത് സി മേനോൻ, നവനീത് കുഞ്ഞിക്കണ്ണൻ, മിത്ര സുരേഷ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.സീനിയർ കാറ്റഗറിയിൽ അശ്വിൻ ചീരേത്ത് അനിൽകുമാർ, ആദിത്യ ഉദയകുമാർ, ധീരജ് സി ബിജു എന്നിവർ ആദ്യ 3 സ്ഥാനങ്ങൾ നേടി.

Advertisement