കേരള കോമേഴ്‌സ് ഫോറം 2021ലെ ബെസ്റ്റ് ടീച്ചർ അവാർഡ് കരസ്ഥമാക്കിയ മാപ്രാണം ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ബാബു പി എ യെ പൊന്നാട അണിയിച്ച് ആദരിച്ചു

19
Advertisement

മാപ്രാണം: കേരള കോമേഴ്‌സ് ഫോറം 2021ലെ ബെസ്റ്റ് ടീച്ചർ അവാർഡ് കരസ്ഥമാക്കിയ മാപ്രാണം ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ബാബു പി എ യെ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് മാളിയേക്കൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജോയ് പീണിക്കപ്പറമ്പിൽ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. ക്രൈസ്റ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി ആയ ബാബു പി എ യെ ആദരിക്കുന്ന ഈ ചടങ്ങിൽ അദ്ദേഹത്തിന്റെ അദ്ധ്യാപകർ ആയിരുന്ന കോമേഴ്‌സ് അൺ -എയ്ഡഡ് വിഭാഗം കോ ഓർഡിനേറ്റർ ജോസഫ് കെ ജെ ആമുഖ പ്രഭാഷണം നടത്തുകയും, മാനേജ്മെന്റ് സ്റ്റഡീസ് മേധാവി സി എൽ ബേബി ജോൺ ആശംസ അർപ്പിക്കുകയും ചെയ്തു. എയ്ഡഡ് വിഭാഗം മേധാവി ഡോ. ജോഷിന ജോസ്, മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് സുഭാഷ് എ പാനിക്കുളം, പി ടി എ പ്രസിഡന്റ്‌ സൂരജ് ബാബു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

Advertisement