ഇരിങ്ങാലക്കുട നഗരസഭ -NULM- നഗരശ്രീ ഉത്സവത്തിന് തുടക്കമായി

32
Advertisement

ഇരിങ്ങാലക്കുട: നഗരസഭയിൽ NULM- കുടുംബശ്രീ സംയുക്താഭിമുഖ്യത്തിൽ നഗരശ്രീ ഉത്സവത്തിന് തുടക്കമായി. കുടുംബശ്രീ വനിതകൾ, ഹരിത കർമ്മ സേന അംഗങ്ങൾ, എന്നിവരെ ഉൾപ്പെടുത്തി റാലി, കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം, വായ്പമേള എന്നിവ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി ടി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ്‌ അനസ് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ തെരുവോര കച്ചവടക്കാർക്കുള്ള പി എം സ്വാനിധി രണ്ടാം ഘട്ട ലോൺ പദ്ധതി ഉദ്ഘാടനം ചെയ്തു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻന്മാർ, കൗൺസിലർമാർ, സി ഡി എസ്സ് ചെയര്പേഴ്സന്മാർ മുതലായവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. സി ഡി എസ്സ് മെമ്പർ സെക്രട്ടറിമാർ, അക്കൗണ്ടന്റ്മാർ, NULM ടീമംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ മുതലായവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement