ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാന്തിസദനത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു

34
Advertisement

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാന്തിസദനത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റീലിവിംഗ് ഹങ്ങര്‍ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയതത്. വിതരണോദ്ഘാടനം ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ ജെയിംസ് വളപ്പില നിര്‍വഹിച്ചു. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.എ റോബിന്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലസ്റ്റര്‍ സെക്രട്ടറി ഷാജന്‍ ചക്കാലക്കല്‍,സോണ്‍ ചെയര്‍മാന്‍ സി.ജെ ആന്റോ, ശാന്തി സദനം മദര്‍ സൂപ്പീരിയര്‍ സി.സ്മിത, ക്ലബ് സെക്രട്ടറി പി. വിജയന്‍, മുന്‍ പ്രസിഡന്റ് എ.വൈ ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

Advertisement