ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

47

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പടിഞ്ഞാറേ ഗോപുരം നവീകരണ സമിതിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 34 ലക്ഷം രൂപ ചിലവിലാണ് പടിഞ്ഞാറേ ഗോപുരം നവീകരിക്കുന്നത്. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഭദ്രദീപം തെളിയിച്ച് ഗോപുരത്തിന്റെ നവീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത , പടിഞ്ഞാറേ ഗോപുരം നവീകരണ സമിതി പ്രസിഡന്റ് അയ്യപ്പൻ പണിക്കവീട്ടിൽ, സെക്രട്ടറി മനോജ് കല്ലിക്കാട്ട് എന്നിവർ സംസാരിച്ചു.ഉത്സവത്തിന് മുൻപായി സമർപ്പണം നടത്താനാണ് ഉദ്ദേശിക്കുന്നത്.

Advertisement