യൂത്ത് കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഏകദിന ഉപവാസം ആരംഭിച്ചു.

32
Advertisement


കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയുടെ അധ്യക്ഷതയിൽ നടക്കുന്ന സമരം ജില്ലാ പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിവാഹക സമിതി അംഗം വിനോദ് ചേലക്കര മുഖ്യപ്രഭാഷണം നടത്തി. ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിളി, സതീഷ് വിമലൻ, മഹിളാ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിനി ടീച്ചർ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്ത്, ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട്, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സുബീഷ് കാക്കനാട്ട്, സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡന്റ്മാരായ ശ്രീറാം, ഷെറിൻ തേർമഠം, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ശരത് ദാസ് സ്വാഗതവും അരുൺ നന്ദിയും പറഞ്ഞു. വൈകീട്ട് 5 മണിക്ക് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉപവാസ സമര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Advertisement