കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയകൺവെൻഷൻ

12
Advertisement

കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയകൺവെൻഷൻ കെ.കെ.ഹരിദാസ് നഗറിൽ(ഇരിങ്ങാലക്കുട പി.ആർ.ബാലൻമാസ്റ്റർ ഹാൾ ) ചേർന്നു. കെ.എൽ.ഡി.സി.കനാലിൽ കോന്തിപുലം പാലത്തിന് സമീപം സ്ഥിരം തടയണ നിർമ്മിക്കണമെന്ന് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാകൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം സഖാവ് എ.എസ്.കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡണ്ട് ടി.എസ്.സജീവൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി.വി.ഹരിദാസ് പതാകഉയർത്തി.എൻ.കെ.അരവിന്ദാക്ഷൻമാസ്റ്റർ സ്വാഗതം പറഞ്ഞു.
പി.ആർ.ബാലൻ രക്തസാക്ഷി പ്രമേയവും,കെ.വി.ജിനരാജദാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഏരിയാ സെക്രട്ടറി ടി.ജി.ശങ്കര നാരായണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സി.പി.ഐ(എം)ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു.കർഷക സംഘം ഏരിയ കമ്മിറ്റി അംഗം അജിത പീതാംബ രൻ നന്ദി പറഞ്ഞു.
ഭാരവാഹിളായി ടി.എസ്.സജീവൻ മാസ്റ്റർ(പ്രസിഡണ്ട്), ടി.ജി.ശങ്കരനാരായണൻ(സെക്രട്ടറി),പി.വി.ഹരിദാസ്(ട്രഷറർ),കെ.വി.ജിനരാജദാസ്,കെ.ജെ.ജോൺസൺ,സുനിത മനോജ്(വൈസ് പ്രസിഡണ്ടുമാർ),എം.ബി.രാജുമാസ്റ്റർ,എൻ.കെ.അരവിന്ദാക്ഷൻമാസ്റ്റർ,പി.ആർ.ബാലൻ(ജോ.സെക്രട്ടറിമാർ)എന്നിവരെ തെരഞ്ഞെടുത്തു.

Advertisement