നിർത്തലാക്കിയ ബസ് സർവീസുകൾ പുനരാരംഭിക്കണം – നൂറ്റൊന്നംഗസഭ

42  കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ഇരിങ്ങാലക്കുടയിൽ നിന്നും പുനരാരംഭിക്കണമെന്ന് നൂറ്റൊന്നംഗസഭ യോഗം അധികൃതരോടാവശ്യപ്പെട്ടു. രാവിലെ 5.30ന് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, മൂന്നാർ, കോട്ടയം എന്നീ ദീർഘദൂര സർവ്വീസുകളും, പാലപ്പിള്ളി, വെള്ളാനിക്കോട് ഓർഡിനറി സർവ്വീസുകളും നിലച്ചിരിക്കുകയാണ്. മതിലകം വഴിയും, കൊടുങ്ങല്ലൂർ ടിപ്പു സുൽത്താൻ തീരദേശ  റോഡ് വഴിയും തൃശൂർ മെഡിക്കൽ കോളേജിലേക്ക് പുതിയ സർവ്വീസും സാധരണക്കാർക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ജീവനക്കാരുടെ ഇപ്പോഴുള്ള സിങ്കിൾ ഡ്യൂട്ടി ഡബിൾ ഡൂട്ടി ആക്കി മാറ്റിയാൽ കൂടുതൽ സർവീസുകൾ കാര്യക്ഷമമായി ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യാവുന്നതാണെന്നും യോഗം വിലയിരുത്തി.
  സഭ ചെയർമാൻ ഡോ. ഇ.പി. ജനാർദ്ദനൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതിയ ഭാരവാഹികളായി ഡോ.ഇ.പി.ജനാർദ്ദനൻ (ചെയർമാൻ), എം.സനൽകുമാർ (ജനറൽ കൺവീനർ), പി.രവിശങ്കർ (സെക്രട്ടറി), പി.കെ.ശിവദാസ് (ട്രഷറർ) ഡോ.എ.എം ഹരീന്ദ്രനാഥ് , വി.എസ്. കെ. മേനോൻ (വൈസ് ചെയർമാൻമാർ) പ്രസന്ന ശശി (വർക്കിങ്ങ് സെക്രട്ടറി), സതീഷ് പള്ളിച്ചാടത്ത് ( ധനകാര്യം), കെ.ഹരി (പ്രചരണം) എന്നിവരെ തെരഞ്ഞെടുത്തു.

Advertisement