ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിക്കണം ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ

39

ഇരിങ്ങാലക്കുട: കോവിഡ്19 ൻ്റെ വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു സ്കൂൾ, കോളേജ്, എന്നീ തലങ്ങളിലും ഹോട്ടൽ ,ബാർ, മാളുകൾ തുടങ്ങി എല്ലാ തലങ്ങളിലും നിയന്ത്രണങ്ങൾ പിൻവലിച്ച് സാധാരണ ജീവിതത്തിലേക്ക് ജനങ്ങൾ എത്തി ചേർന്ന സാഹചര്യത്തിലും ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് ആരാധനാലയങ്ങളുടെ സ്ഥല സൗകര്യത്തിനനുസരിച്ച് സാമുഹ്യം അകലം പാലിച്ച് കൊണ്ട് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിശ്വാസികളെ പങ്കെടുപ്പിക്കാനുള്ള അനുവാദം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു ഏത് മതത്തിലായാലും വിശ്വാസത്തിന് വ്യക്തിപരവും സാമുഹികം ആഘോഷ പരവുമായ തലങ്ങളുണ്ട് മുടങ്ങാതെ ആരാധനാലയങ്ങളിൽ പോയിരുന്നവർ മാസങ്ങളായി അതിന് കഴിയാതെ വിട്ടിലിരുന്ന് അനുഭവിക്കുന്ന ചില വീർപ്പ് മുട്ടലുകളുണ്ട് കണ്ണിരില്ലാത്ത കരച്ചിലുകളുണ്ട് അവയൊക്കെ അറുതി വന്നേ മതിയാകു. അടഞ്ഞ് കിടക്കുന്ന ആരാധനാലയങ്ങളെ അത്ര നിസ്സാരമായി കാണേണ്ട മാനവ കുലത്തിനും ഈ കാലത്തിനു മേറ്റ കരിയാൻ നേരെമെടുക്കുന്ന മുറിവുകളാണെന്നും പാസ്റ്ററൽ കൗൺസിൽ യോഗം വിലയിരുത്തി രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത വികാരി ജനറാളും പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡൻറുമായ മോൺ.ജോസ് മഞ്ഞളി മുഖ്യ വികാരി ജനറാൾ മോൺ. ജോയ് പാല്യേക്കര വികാരി ജനറാൾ മോൺ.ജോസ് മാളിയേക്കൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായ ഫാ.ജെയിസൺ കരിപ്പായി ടെൽസൺ കോട്ടോളി ആനി ഫെയ്ത്ത് എന്നിവർ പ്രസംഗിച്ചു.

Advertisement