100 ദിന കർമ്മപരിപാടി പട്ടയവിതരണം സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

24
Advertisement

ഇരിങ്ങാലക്കുട: വനഭൂമി പട്ടയങ്ങൾ ,മിച്ചഭൂമി പട്ടയങ്ങൾ ,ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ ഉൾപ്പെടെ വിവിധയിനം പട്ടയങ്ങൾ പട്ടയ മേളയുടെ ഭാഗമായി വിതരണം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം മുകുന്ദപുരം താലൂക്കിലെ പട്ടയവിതരണം മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. പട്ടയ വിതരണത്തിന്റെ മുകുന്ദപുരം താലൂക്ക് തല വിതരണോൽഘാടനം പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ നിർവഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി വിനയചന്ദ്രൻ, ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ലത സഹദേവന്‍, കെ എസ്. തമ്പി, ധനീഷ് കെ.എസ്., മോഹനന്‍ തൊഴൂക്കാട്ട്, പി.കെ. അനൂപ്, റോമി എന്നിവര്‍ പങ്കെടുത്തു.

Advertisement