മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു

145

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ പുതുക്കാട് എം.എൽ.എ. കെ.കെ. രാമചന്ദ്രൻ , കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ. സുനിൽകുമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ , രാഷ്ടീയ കക്ഷി നേതാക്കൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. താലൂക്ക് വികസന സമിതി യോഗം തുടർന്ന് വരുന്ന എല്ലാ മാസവും ആദ്യ ശനിയാഴ്ച ചേരുന്നതാണെന്ന് യോഗ അദ്ധ്യക്ഷ ഡോ. ആർ.ബിന്ദു അറിയിച്ചു. പുതുക്കാട് സബ് ട്രഷറി , പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ എന്നിവയുടെ നിർമ്മാണ നടപടികൾ ഊർജ്ജിതപ്പെടുത്തണമെന്ന് എം.എൽ.എ കെ.കെ.രാമചന്ദ്രൻ ആവശ്യപ്പെട്ടു. മുസാഫരിക്കുന്ന് പോലുള്ള മണ്ണിടിച്ചിൽ മേഖലകളിലെ ജനങ്ങളുടെ പുനരധിവാസത്തിന് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് എം.എൽ.എ. വി.ആർ. സുനിൽകുമാർ ആവശ്യപ്പെട്ടു.വിവിധ പഞ്ചായത്തുകളിൽ നിലനിൽക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും , കോന്തിപുലം താൽക്കാലിക ബണ്ട് മാറ്റി സ്ഥിരം ബണ്ട് നിർമ്മിക്കണമെന്നും , ആർഹരായവരെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും അനർഹരെ കണ്ടെത്തുന്നതിനും ഗ്രാമ പഞ്ചായത്ത് തലത്തിൽ ലിസ്റ്റ് തയ്യാറാക്കണമെന്നും സമിതി യോഗം നിർദ്ദേശം നൽകി.

Advertisement