ആളൂർ ഗ്രാമ പഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രം ” Take a break ” ന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു

30
Advertisement

ആളൂർ :ഗ്രാമ പഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രം ” Take a break ” ന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.പഞ്ചായത്തിലെ വെള്ളാഞ്ചിറയിലെ കുട്ടികളുടെ പാർക്കിന് സമീപമായിട്ടാണ് വിശ്രമ കേന്ദ്രം പൊതുജനങ്ങൾക്കായി നിർമ്മിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് സെക്രട്ടറി പി.എസ്. ശ്രീകാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ ദിപിൻ പാപ്പച്ചൻ , ഷൈനി തിലകൻ , അഡ്വ. എം.എസ്. വിനയൻ , ബ്ലോക്ക് മെമ്പർ ജുമൈല സഗീർ , ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശുഭ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , സാംസ്കാരിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ്. പ്രസിസന്റ് രതി സുരേഷ് സ്വാഗതവും വാർഡ് മെമ്പർ മിനി പോളി നന്ദിയും പറഞ്ഞു.

Advertisement