Friday, July 4, 2025
25 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയില്‍ 3,279 പേര്‍ക്ക് കൂടി കോവിഡ്, 2,812 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (09/09/2021) 3,279 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,812 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,363 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 64 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,41,159 ആണ്. 4,15,925 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.13% ആണ്.ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 3,258 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 255 പുരുഷന്‍മാരും 292 സ്ത്രീകളും 10 വയസ്സിനു താഴെ 131 ആണ്‍കുട്ടികളും 101 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 222
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 642
സര്‍ക്കാര്‍ ആശുപത്രികളില്‍ – 343
സ്വകാര്യ ആശുപത്രികളില്‍ – 544
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1155 കൂടാതെ 17,178 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
3,847 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 345 പേര്‍ ആശുപത്രിയിലും 3,502 പേര്‍ വീടുകളിലുമാണ്. 15,518 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,160 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 7,062 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 296 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 30,22,790 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
1,151 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,21,658 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 59 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഏങ്ങണ്ടിയൂര്‍, മണലൂര്‍, ചൊവ്വന്നൂര്‍, കടങ്ങോട്, പോര്‍ക്കുളം, ചൂണ്ടല്‍, ദേശമംഗലം, വരവൂര്‍, ആനന്ദപുരം, കാറളം എന്നിവിടങ്ങളില്‍ നാളെ (10/09/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,774 41,944
മുന്നണി പോരാളികള്‍ 40,123 27,434
18-44 വയസ്സിന് ഇടയിലുളളവര്‍ 7,49,408 94,125
45 വയസ്സിന് മുകളിലുളളവര്‍ 11,42,392 5,76,880
ആകെ 19,81,697 7,40,383

Hot this week

ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ്...

ജെ.സി.ഐ. 20-ാം വാർഷിക ആഘോഷം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 20ാം വാർഷിക ആഘോഷം ജെ.സി.ഐ. ഇന്ത്യ മുൻ നാഷ്ണൽ...

കേരള എൻജിനീയറിങ് എക്സാമിൽ രണ്ടാം സ്ഥാനം കീഴടക്കിയ ഹരികിഷൻ

ഇരിങ്ങാലക്കുട : കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തിൽ സംസ്ഥാന തലത്തിൽ...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ...

പൂമംഗലം പഞ്ചായത്തില്‍ ഡോക്ടര്‍ടേഴ്‌സ് ദിനം ആചരിച്ചു

ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത്‌...

Topics

ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ്...

ജെ.സി.ഐ. 20-ാം വാർഷിക ആഘോഷം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 20ാം വാർഷിക ആഘോഷം ജെ.സി.ഐ. ഇന്ത്യ മുൻ നാഷ്ണൽ...

കേരള എൻജിനീയറിങ് എക്സാമിൽ രണ്ടാം സ്ഥാനം കീഴടക്കിയ ഹരികിഷൻ

ഇരിങ്ങാലക്കുട : കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തിൽ സംസ്ഥാന തലത്തിൽ...

പൂമംഗലം പഞ്ചായത്തില്‍ ഡോക്ടര്‍ടേഴ്‌സ് ദിനം ആചരിച്ചു

ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത്‌...

സെൻ്റ്. ജോസഫ്സ് കോളജിൽ നാലു വർഷ ബിരുദ പഠനത്തിൻ്റെയും ബിരുദാനന്തര പഠനത്തിൻ്റെയും ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു

സെൻ്റ്. ജോസഫ്സ് കോളജിൽ നാലു വർഷ ബിരുദ പഠനത്തിൻ്റെയും ബിരുദാനന്തര പഠനത്തിൻ്റെയും...

എറിയാട് ആതിര കുറിക്കമ്പനിയിൽ ₹.988500/- രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സഹോദരങ്ങളായ 2 പ്രതികൾ റിമാന്റിൽ.

കൊടുങ്ങല്ലൂർ : എറിയാടുള്ള ആതിര കുറിക്കമ്പനിയുടെ പേരിൽ രണ്ട് പേരിൽ നിന്നായി...
spot_img

Related Articles

Popular Categories

spot_imgspot_img