Sunday, May 24, 2026
24.9 C
Irinjālakuda

ഇരിങ്ങാലക്കുട രൂപതയില്‍ കര്‍ഷകക്ഷേമനിധി ഫോറം രൂപീകരിച്ചു

ഇരിങ്ങാലക്കുട :രൂപത കേരള ലേബര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമനിധി ഫോറം ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആനന്ദപുരം പള്ളിയില്‍ വച്ച് നടത്തിയ സമ്മേളനത്തില്‍ വച്ച് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് കെ. എല്‍. എം. നേതൃത്വം കൊടുക്കണമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിവന്ദ്യ പിതാവ് ഏവരെയും ഉദ്‌ബോധിപ്പിച്ചു. കെ. എല്‍. എം. രൂപതാ ഡയറക്ടര്‍ ഫാ. ജോസ് പുല്ലൂപ്പറമ്പില്‍ അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തില്‍ ആനന്ദപുരം ഇടവക വികാരി ഫാ. ഡോ. ആന്റോ കരിപ്പായി സ്വാഗതം ആശംസിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്ത രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി കേരള ലേബര്‍ മൂവ്‌മെന്റ് നാനാജാതി മതസ്ഥരായവര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രശംസിച്ച് സംസാരിച്ചു. കെ. എല്‍. എം. രൂപത പ്രസിഡന്റ് ജോസ് മാത്യു വിവിധങ്ങളായ ക്ഷേമനിധികളെക്കുറിച്ച് ക്ലാസ്സ് നയിച്ചു. പ്രസ്തുത സമ്മേളനത്തില്‍ വച്ച് കേരള ലേബര്‍ മൂവ്‌മെന്റിന്റെ ഒരു യൂണിറ്റ് ആനന്ദപുരം ഇടവകയില്‍ രൂപീകൃതമായി. കുഞ്ഞിപ്പൊറിഞ്ചു ഇല്ലിക്കല്‍, ലില്ലി ഇല്ലിക്കല്‍, ഷിജി വിന്‍സെന്‍, ജോര്‍ജ്ജ് വടക്കുംപാടന്‍, റോസ്‌മേരി നെല്‍സന്‍ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. വിവിധ ക്ഷേമനിധികളിലേക്കുള്ള അംഗങ്ങളെ ചേര്‍ക്കുകയും ചെയ്തു. സിസ്റ്റര്‍ ജോഫിന്‍ സി. എസ്. എം. (മദര്‍ സുപ്പീരിയര്‍), തോമാസ് ഇല്ലിക്കല്‍ (ട്രസ്റ്റി), . ദേവസ്സിക്കുട്ടി മാടവന (കെ.എല്‍.എം. രൂപത ട്രഷറര്‍), ബാബു തോമാസ് (കെ.എല്‍.എം. രൂപത സെക്രട്ടറി) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img