യുവഅഭിഭാഷകക്ക് ഇൻസ്റ്റാഗ്രാമിലൂടെ അശ്ലീല മെസ്സേജുകൾ അയച്ച കേസ്സിൽ പ്രതി അറസ്റ്റിൽ

147

ഇരിങ്ങാലക്കുട: ഓൺലൈൻ സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിലൂടെ പട്ടേപ്പാടം സ്വദേശിയായ യുവഅഭിഭാഷകക്ക് അശ്ലീല മെസ്സേജകൾ അയച്ച കേസ്സിലെ പ്രതിയെ ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ സി ഐ. പി.കെ പത്മരാജൻ, എസ്. ഐ മാരായ ഐ.സി ചിത്തരജ്ഞൻ, ടി.എം കശ്യപൻ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തു. ആഷിക്ക്, 29 വയസ്സ്, S/o കരീം, വടക്കൻ വീട്, പൊരിബസാർ എന്നയാളാണ് കൊടുങ്ങല്ലൂരിൽ വെച്ച് സൈബർ പോലീസിന്റെ പിടിയിലായത്. പ്രതി കഴിഞ്ഞ 6 വർഷമായി ആവലാതിക്കാരിയുമായി സൗഹൃദത്തിലായിരുന്നു. ഇതിനിടെ പ്രതി ആവലാതിക്കാരി അറിയാതെ ആവലാതിക്കാരിയുടെ ഫോട്ടോയും വീഡിയോകളും മറ്റും മൊബൈൽ ഫോൺ മുഖേന എടുത്ത് സൂക്ഷിക്കുകയും പ്രതിയുടെ കയ്യിലുളള ഫോട്ടോയും വീഡിയോയും വെച്ച് ആവലാതിക്കാരിയോട് 2 ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് യുവതി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ഈ കേസ്സിന്റെ അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലിയുടെ നിര്ഴദ്ദേശത്താൽ തൃശ്ശൂർ ക്രൈം റെക്കോര്ഴഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി ബിജു ഭാസ്ക്കറിന്റ നേതൃത്വത്തിൽ സൈബർ വിദഗ്ധരടങ്ങിയ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളെ നിയമിച്ചിരുന്നു. ഇൻസ്റ്റാഗ്രാം അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും മറ്റും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി സൈബർ പോലീസിന്റെ പിടയിലാകുന്നത്. പ്രതി പിടിക്കപ്പെടാതിരിക്കാനായി മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം അക്കാണ്ട് ക്രിയേറ്റ് ചെയ്താണ് കൃത്യം ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ പ്രതിയെ തിരിച്ചറിയുക എന്നത് പോലീസിനെ സംബന്ധിച്ച് വളരെ ദുഷ്ക്കരമായിരുന്നു. വളരെയധികം സാങ്കേതിക തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ തിരച്ചറിഞ്ഞത്. അന്വേഷണ സംഘത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ മാരായ ടി.എൻ.സുനിൽ , കുമാർ, എ.കെ. മനോജ്, സി.പി.ഒ മാരായ കെ.ജി അജിത്കുമാർ, എം.എസ്.വിപിൻ, സി.കെ. ഷനൂഹ്, പി.വി. രജീഷ്, ഹസീബ്.കെ.എ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement