കെ.വി.കൃഷ്ണകുമാർ അനുസ്മരണം നടത്തി

25

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം ജില്ല യുവജനവേദിയുടെ ആഭിമുഖ്യത്തിൽ യുവജനവേദി രക്ഷാധികാരിയും, സമാജം പ്രവർത്തകനുമായിരുന്ന കൃഷ്ണകുമാറിന്റെ അനുസ്മരണം സമാജം ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. വാരിയർ സമാജത്തിനു മാത്രമല്ല സമൂഹത്തിനു തന്നെ തീരാനഷ്ട മാണ് കെ.വി.കൃഷ്ണകുമാറിന്റെ വിയോഗം എന്ന് അദ്ദേഹം പറഞ്ഞു.ജില്ല യുവജനവേദി പ്രസിഡണ്ട് സന്ദീപ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.രവീന്ദ്രനാഥ്, ടി.വി.ശങ്കരൻ കുട്ടി വാരിയർ, ബാലകൃഷ്ണ വാരിയർ , ജില്ല യുവജനവേദി ഭാരവാഹികളായ പി.ശ്രീറാം, ടി.വി. അരൂൺ, മഹേഷ് കുമാർ , അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

Advertisement