മുരിയാട് പഞ്ചായത്തിൽ ആയൂഷ് ഗ്രാമം സൗജന്യ യോഗ പരിശീലനം ആരംഭിച്ചു

63

മുരിയാട്: ആയൂഷ് ഗ്രാമം സൗജന്യ യോഗ പരിശീലനം മുരിയാട് പഞ്ചായത്തിൽ 12-ാം വാർഡിൽ പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ഉൽഘാടനം ചെയ്തു. യോഗ പരിശിലക രേണുക ദിവാകരൻ യോഗയെ കുറിച്ച് ക്ലാസെടുത്തു വാർഡിൽ തിങ്കൾ മുതൽ 3 സ്ഥലത്തായി 15 പേർ വെച്ച് ആഴ്ചയിൽ രണ്ട് ക്ലാസ്സ് നടത്തുമെന്ന് അറിയിച്ചു കേരള സർക്കാർ ആയുഷ് വകുപ്പും, ഭാരതീയ ചികിൽസ വകുപ്പും തൃശ്ശൂർ ജില നാഷണൽ ആയുഷ്മിഷൻ ആയൂഷ് ഗ്രാമ പദ്ധതി പ്രകാരമാണ് സൗജന്യ യോഗ പരീശിലനം നടത്തുന്നത് എ ഡി എസ് അംഗങ്ങളായ രജിത സുധീഷ്, സിന്ധുരാജൻ, കവിത സജിത്ത്, പ്രഭാവതി പ്രസാദ്, ഷീല കുട്ടൻ, ഷീബ റാഫേൽ എന്നിവർ പ്രസംഗിച്ചു.

Advertisement