ഇരിങ്ങാലക്കുട : ജനകീയ ശാസ്ത്ര പ്രവർത്തകനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഭൗതിക ശാസ്ത്രം അദ്ധ്യാപകനുമായിരുന്ന ഇ.കെ.നാരായണനും പത്നി നളിനിയും 2002 ആഗസ്റ്റ് 24ന് ഒരു വാഹന അപകടത്തിൽ മരണമടയുകയുണ്ടായി ശാസ്ത്ര പ്രചരണ രംഗത്ത് ഇ.കെ.എൻ നടത്തിവന്ന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനായി ഇരിങ്ങാലക്കുട കേന്ദ്രമായി ഇ കെ എൻ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രം 2003 ആഗസ്റ്റ് 24ന് നിലവിൽ വന്നു ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24ഇ.കെ.എൻ ചരമ ദിനത്തിൽ അനുസ്മരണ സമ്മേളനം ഗൂഗിൾ മീറ്ററിൽ നടത്തി . ഇരിങ്ങാലക്കുട MLA യും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ: ആർ ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഇ കെ.എൻ അനുസ്മരണ പ്രഭാഷണം നടത്തി ഇ.കെ.നാരായണൻ മാഷും സി ജെ ശിവശങ്കരൻ മാഷും എം.കെ ചന്ദ്രൻ മാഷും ഇരിങ്ങാലക്കുടയുടെ സാംസ്കാരിക മണ്ഡലത്തിൽ ചെലുത്തിയിരുന്ന സ്വാധീനം വളരെ വിലപ്പെട്ടതായിരുന്നു ഇ.കെ.എൻ നേതൃത്വം നൽകിയ സമത ക്യാമ്പിൻ്റെ കൺവീനറായി പ്രവർത്തിച്ച അനുഭവം അവർ ഓർത്തെടുത്തു.പൊതു സമൂഹത്തിൻ്റെ ദിശാബോധം നിർണ്ണയിക്കാൻ കഴിയുന്ന സംഘടനായി ഇ കെ.എൻ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രത്തിന്ന് ഉയർന്നു വരാൻ കഴിയട്ടെ എന്ന വർ ആശംസിച്ചു.”ജനകിയാസൂത്രണം ഭാവി കടമകൾ: എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തിയ മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് വികേന്ദ്രീകൃത ഭരണ സംവിധാനത്തെ ജനാധിപത്യവത്ക്കരിക്കാൻ ജനകിയാസൂത്രണം സഹായിച്ചു എന്നഭിപ്രായപ്പെട്ടു. ജ്ഞാനസമൂഹ. സൃഷ്ടിക്കായി കേരള സമൂഹം നടത്തുന്ന പ്രവർത്തനങ്ങളിൽ ജനകീയാസൂത്രണത്തിൻ്റെ പങ്ക് വിശദീകരിച്ചു കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ അനുഭവം ഒരു പഠനത്തിന് ഇ കെ.എൻ കേന്ദ്രം വിധേയമാക്കണമെന്ന് നിർദ്ദേശിച്ച ഡോ: ഐസക്ക് അതിൻ്റ പ്രവർത്തന സംഘാടനത്തിന് സനായവും വാഗ്ദാനം ചെയ്തു തുടർന്ന് അഡ്വ: കെ.പി രവി പ്രകാശ് ഇതിനോട് പ്രതികരിച്ചു കൊണ്ട് സംസാരിച്ചു ഡോ: മാത്യു പോൾ ഊക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ: എസ് ശ്രീകുമാർ അതിഥികളെ പരിചയപ്പെടുത്തി ‘ശി മതി: കെ.കെ.സോജ സ്വാഗതവും പി എൻ ലക്ഷ്മണൻ നന്ദിയും രേഖപ്പെടുത്തി പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും സജീവമായ അനുസ്മരണ സമ്മേ ഇനത്തിൽ നിരവധി പേർ നിർദ്ദേശങ്ങൾ ഉന്നയിക്കുകയും സ്മാരക പ്രഭാഷണത്തോട് പ്രതികരിക്കുകയും ചെയ്തു.
ജനകീയ ശാസ്ത്ര പ്രവർത്തകനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഭൗതിക ശാസ്ത്രം അദ്ധ്യാപകനുമായിരുന്ന ഇ.കെ.നാരായണൻ അനുസ്മരണം നടത്തി
Advertisement