കലാലയ സൗഹൃദത്തിന്റെ ഉദാത്ത മാതൃകയായി തവനിഷ്

27

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ശ്രീ കേരളവർമ്മ കോളേജിലെ എൻ. സി. സി യൂണിറ്റിന്റെ സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയിലേക്ക് സഹായം നല്കി. കലാലയങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും നേർകാഴ്ചയായി ഇതിനെ കാണണം എന്നും മറ്റുള്ളവർ ഇതു മാതൃകയാക്കണമെന്നും ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ്. ക്രൈസ്റ്റ് കോളേജ് മാനേജർ റവ ഫാ ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സഹായം കൈമാറി. ശ്രീ കേരളവർമ്മ കോളേജിലെ ബോയ്സ് എൻ. സി. സി യൂണിറ്റിനെ പ്രതിനിധീകരിച്ച് കേഡറ്റുൾകളായ ആദർശ്, ഹരിശങ്കർ എന്നിവർ സഹായം ഏറ്റുവാങ്ങി. തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, ഓഫീസ് സ്റ്റാഫ്‌ ആന്റണി, തവനിഷ് സ്റ്റുഡന്റ് വൈസ് പ്രസിഡന്റ്‌ ഹാഫിസ് എന്നിവരും സന്നിഹിതരായിരുന്നു.

Advertisement