ദേശീയ ഫലമായ മാങ്ങയ്ക്കായി ഒരു ദിനം മാറ്റി വെച്ച് ശാന്തിനികേതൻ കിൻറർഗാർട്ടൻ വിദ്യാർത്ഥികൾ

40

ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കിൻറർഗാർട്ടൻ വിദ്യാർത്ഥികൾ മാംഗോ ദിനം ആഘോഷിച്ചു. ദേശീയ ഫലമായ മാങ്ങയെക്കുറിച്ച് കൂടുതലറിയുന്നതിനും മഞ്ഞ നിറത്തെക്കുറിച്ച് അറിവു പകരാനും ഈ ആഘോഷം പ്രയോജനപ്പെട്ടു. മാംഗോ ദിനം ദമ്പതികളായ പ്രശസ്ത അഭിനേതാവും നർത്തകിയുമായ ദേവി ചന്ദനയും ഗായകനും കീ ബോർഡ് ആർട്ടിസ്റ്റുമായ കിഷോർ വർമ്മയും ചേർന്ന് നിർവ്വഹിച്ചു. സ്കിറ്റ് , സംഗീത നാടകം , കവിതാപാരായണം, സിനിമാറ്റിക് ഡാൻസ് , തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ അവതരിപ്പിച്ചു. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ . ഹെഡ് മിസ്ട്രസ് സജിത അനിൽകുമാർ .കെ.ജി. ഹെഡ് മിസ്ട്രസ് രമാ ഗോപാലകൃഷ്ണൻ , കൺവീനർ ശുഭ പ്രമോദ്, ജോ കൺവീനർ ദിനീഷ , വിദ്യാർത്ഥികളായ ധ്യാൻ കൃഷ്ണ , ടി.ആർ.തീർത്ഥ എന്നിവർ സംസാരിച്ചു.

Advertisement