പ്ലസ്‌ടു പരീക്ഷാവിജയത്തിലും ഒന്നിച്ച് അവിട്ടത്തൂരിലെ സഹോദരങ്ങൾ

95

അവിട്ടത്തൂർ: മൂവർ സഹോദരങ്ങൾക്ക് എ പ്ലസ് മധുരം. അവിട്ടത്തൂർ സ്വദേശിയായ അഡ്വ. തേജസ്‌ പുരുഷോത്തമന്റെയും എൽ.ബി.എസ്.എം. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക രമ കെ. മേനോന്റെയും മക്കളായ ഗോപിക, ഗോകുൽ ,ഗായത്രി എന്നിവരാണ് 2021-ലെ പ്ലസ്‌ ടു പരീക്ഷയിൽ എല്ലാവിഷയങ്ങളിലും എ പ്ലസ്‌ നേടിയത്.ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്നു പേരും പ്ലസ്‌ടുവിന് വ്യത്യസ്ത വിഷയങ്ങളാണ് പഠിച്ചത്. ഗോപിക അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർസെക്കൻഡറി സ്കൂളിൽ ഹ്യുമാനിറ്റീസ് ഗ്രൂപ്പും ഗായത്രി ഇതേ സ്കൂളിൽ കൊമേഴ്സ്‌ ഗ്രൂപ്പും ഗോകുൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ സയൻസ് ഗ്രൂപ്പും ആണ് പഠിച്ചത്.

Advertisement