കരുവന്നൂർ: സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെക്കുറിച്ച് ഒരു ഉന്നതാധികാര ഏജൻസിയെ കൊണ്ടു അന്വേഷിപ്പിക്കണമെന്ന് ഡെമോക്രാറ്റിക്ക് കോൺഗസ്സ് കേരളയുടെ സഹരക്ഷാധികാരി സുൽഫിക്കർ മയൂരി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. പാവപ്പെട്ട നിക്ഷേപകരുടെ പണം അപഹരിച്ചവരുടെ സ്വത്തുവകകൾ കണ്ടുകെട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡെമോക്രാറ്റിക്ക് കോൺഗ്രസ്സ് കേരളയുടെ തൃശ്ശൂർ ജില്ലഘടകത്തിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് പരിസരത്ത് നടന്ന ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.സി. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശശി പുളിക്കൽ, ബലരാമൻ നായർ, സംസ്ഥാന ട്രഷറർ സിബി തോമസ് തുടങ്ങിയവർ സംസാരിച്ചു.
Advertisement