കൂടൽമാണിക്യം കുട്ടൻ കുളം മതിൽ തകർന്ന് 6 മാസമായിട്ടും പുനർനിർമ്മാണം ആരംഭിക്കാത്തതിൽ യുവമോർച്ച പ്രതിഷേധം

61

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കുട്ടംകുളം മതിൽ തകർന്ന് മെയിൻ റോഡ് തള്ളി പോകാറായി അത്യ അപകടവാസ്ഥയിൽ ആയിട്ട് 6 മാസം പിന്നിട്ടീട്ടും പുനർനിർമ്മാണം ആരംഭിക്കാത്തതിനെതിരെ യുവമോർച്ച പ്രതിഷേധ മതിൽ സംഘടിപ്പിച്ചു.2019 ലെ ബഡ്ജറ്റിൽ കുട്ടൻകുളം മതിൽ നിർമ്മാണത്തിന് 10 കോടി അനുവദിച്ചെന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തിയ ദേവസ്വം ചെയർമാൻ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നും യുവമോർച്ച പറഞ്ഞു . പ്രതിക്ഷേധ മതിലിന് യുവമോർച്ച മണ്ഡലം പ്രസിഡണ്ട് കെ പി മിഥുൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. യുവമോർച്ച ജില്ല ഉപാദ്യക്ഷൻ ശ്യാംജി മാടത്തിങ്കൽ, ബിജെപി ജന.സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മുൻസിപൽ പ്രസിഡന്റ് സന്തോഷ് ബോബൻ, യുവമോർച്ച ജന സെക്രടറി ജിനു ഗിരിജൻ, ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് സുനിൽ തളിയപറമ്പിൽ,കൗൺസിലർമാരായ സ്മിത കൃഷണകുമാർ, അമ്പിളി ജയൻ,യുവമോർച്ച നേതാക്കളായ ജയൻ,സ്വരൂപ്,സന്ദീപ്,സുഖിൻ,രനുദ്എന്നിവർ പങ്കെടുത്തു.

Advertisement