നവീകരിച്ച ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ സമർപ്പണം ജൂലൈ 25 ന്

52

ഇരിങ്ങാലക്കുട : നവീകരിച്ച ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ സമർപ്പണം ജൂലൈ 25 ന് വൈകിട്ട് 6 30ന് ദേവസ്വം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന പാർലമെൻറിൽ കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ സമർപ്പണം നിർവഹിക്കുമെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഐസിഎൽ ഫിൻകോർപ്പ് എം ഡി കെ ജി അനിൽകുമാർ എന്നിവർ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹിയ നീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുനടക്കുന്ന ചടങ്ങുകൾ ഓൺലൈൻ വീക്ഷിക്കുന്നതിനും സൗകര്യം ഏർപ്പെടുത്തുമെന്ന് ഐസിഎൽ ഫിൻകോർപ്പ് എം ഡി കെ ജി അനിൽകുമാർ അറിയിച്ചിട്ടുണ്ട്. ഐ സി എൽ ഫിൻകോർപ്പിന്റെ സമർപ്പണമായാണ് ലക്ഷങ്ങൾ ചെലവഴിച്ച് ക്ഷേത്രത്തിൻറെ കിഴക്കേഗോപുരം നവീകരണം പൂർത്തിയാക്കിയിട്ടുള്ളത് .ഇടനാഴിയിലെ ചുമർചിത്രങ്ങളുടെ മിഴിതുറക്കാൻ ചടങ്ങ് ഇന്ന് വൈകിട്ട് നടക്കും. ചുമർചിത്രകലകാരനും കലാ സംവിധായകനുമായ അബി ചാലിശ്ശേരിയുടെ നേതൃത്വത്തിൽ ആറോളം കലാകാരന്മാരാണ് രാമായണത്തെ ആസ്പദമാക്കി ചിത്രങ്ങൾ വരച്ചിട്ടുള്ളത് . ഗോപുര സമർപ്പണത്തിന് ഭാഗമായി പട്ടാഭിഷേകം കഥകളിയും അന്നേദിവസം ക്ഷേത്രത്തിൽ സമർപ്പണമായി ഐസിഎൽ ഫിൻകോർപ്പ് നടത്തുന്നുണ്ട്.

Advertisement